
പൊതുയിടങ്ങളിലും അല്ലാതെയും മാസ്ക് നിർബന്ധമല്ല. കുവൈത്തിലേക്ക് പ്രവേശിക്കാൻ പരിപൂർണ്ണ വാക്സിനേഷനോ പി സി ആർ പരിശോധനയോ ആവശ്യമില്ല.
കുവൈത്ത്: കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണതോതിൽ ഇളവ് വരുത്തി ഇന്ന് ചേർന്ന കുവൈത്ത് മന്ത്രി സഭ തീരുമാനം കൈക്കൊണ്ടു. പൊതുയിടങ്ങളിലും, അല്ലാത്തയിടങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമല്ല. മാളുകളിലും സ്റ്റേഡിയങ്ങളിലും പ്രവേശിക്കുന്നതിന് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ രേഖകളോ, പി സി ആർ റിപ്പോർട്ടുകളോ കാണിക്കേണ്ടതില്ല.
കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവർക്ക് നിർബന്ധിത ക്വോറന്റയിൻ ആവശ്യമില്ല, എന്നാൽ പതിനാല് ദിവസം മാസ്ക് ധരിച്ചിരിക്കണം. ഈ സമയത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാണെങ്കിൽ പി സി ആർ പരിശോധന നടത്തേണ്ടതാണ്.
കോവിഡ് രോഗികൾ അഞ്ച് ദിവസം നിർബന്ധിത ഹോം ക്വോറന്റയിന്‍ വിധേയരാവണ്ടതാണ്. അതിന് ശേഷം, പുറത്തിറങ്ങുന്ന പക്ഷം അഞ്ച് ദിവസം മാസ്ക് ധരിച്ചിരിക്കണം.
കുവൈത്തിലേക്ക് പ്രവേശിക്കുന്നവർക്ക് പൂർണ്ണ വാക്സിനേഷനോ, പി സി ആർ പരിശോധനയോ നിര്‍ബന്ധമില്ല.