![](http://mlm.kuwaitconnect.org/wp-content/uploads/2021/09/gold-2-e1632429918663.jpg)
കുവൈത്ത്: കുവൈത്തിലെ പ്രമുഖ ചില്ലറ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മെഗാ പ്രൊമോഷൻ പ്രഖ്യാപിച്ചു. രണ്ട് മാസത്തിലധികം നീണ്ട് നിൽക്കുന്ന പ്രൊമോഷനിൽ ഒന്നര കിലോ സ്വർണ്ണം സമ്മാനമായി നൽകും.
അഞ്ച് കുവൈത്തി ദീനാറിന് ഷോപ്പിംഗ് നടത്തുന്ന എല്ലാ ലോയൽ കാർഡ് ഉപഭോക്താക്കളും നറുക്കടുപ്പിന് താനെ അർഹരാവും. മറ്റുള്ളവർക്ക് ഡീറ്റയിൽസ് നൽകുന്നതിന് പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
കുവൈത്ത് വാണിജ്യ മന്ത്രാലയത്തിൻ്റെ മേൽ നോട്ടത്തിലാണ് നറുക്കെടുപ്പ് ഓൺലൈനിൽ നടക്കുന്നത്.
കോവിഡ് പ്രതിസന്ധി അവസാനിക്കുകയും, വിമാനയാത്രകൾ സാധാരണ നിലയിലാവുകയും ചെയ്യുന്ന ഈ സമയത്ത് ഷോപ്പിംഗ് അനുഭവങ്ങൾ തിരിച്ച് പിടിക്കാനുതകുന്ന വിലക്കുറവും പ്രത്യേക പ്രൊമോഷനുകളും എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചൂ.