കുവൈത്ത് : രാജ്യത്ത് കോവിഡ് ബാധിതരായി അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം പതിനൊന്നായി കുറഞ്ഞതായി ആരോഗ്യമന്ത്രാലയത്തിൻ്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഒരു മരണം മാത്രമാണ് രേഖപ്പെടുത്തിയത്.
പുതുതായി 42 പേർ രോഗബാധിതരായപ്പോൾ, 65 പേർ രോഗമുക്തരായികോവിഡ് ബാധിച്ച് ഇതുവരെ 2443 പേരാണ് മരണപ്പെട്ടത്. 44 പേർ ആശുപത്രിയിൽ ചികിൽസയിലുണ്ട്.
99.24 ശതമാനമാണ് രോഗമുക്തി നിരക്ക്. 0.25 ശതമാനം മാത്രമാണ് ഏറ്റവും പുതിയതായി വ്യാപന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഗൾഫ് രാജ്യങ്ങളിൽ തന്നെ ഏറ്റവും മികച്ച നിരക്കാണ്.