കുവൈത്ത്: പൊതുജനങ്ങൾക്ക് ആശ്വാസമായി പി സി ആർ ടെസ്റ്റ് ചാർജ് പുതുക്കി നിശ്ചയിക്കാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ഞായറാഴ്ച മുതൽ പരമാവധി 14 കുവൈത്ത് ദീനാറാണ് നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ ഇത് 20 കുവൈത്ത് ദീനാറായിരുന്നു. ആൻ്റിജൻ ടെസ്റ്റുകൾക്ക് പരമാവധി 3 ദീനാറാണ് പുതുക്കിയ നിരക്ക്.
വിമാനയാത്രക്ക് പി സി ആർ ടെസ്റ്റ് നിർബന്ധമായത് കൊണ്ട് ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അവധിക്ക് നാട്ടിലേക്ക് തിരിക്കുന്നതിന് ഇത് വലിയ ചെലവാണ്. അത് കൊണ്ട് തന്നെ പുതിയ നിരക്കുകൾ സാധാരണക്കാർക്ക് ആശ്വാസമാണ്.